Monday, October 6, 2008

ജോലിയും കൂലിയും ഇല്ലാതെ വീട്ടില്‍ ഈച്ചയും അടിച്ചിരിക്കുന്ന കാലം. അതായത്‌ ഈ കാലം. ഇന്‍ഫോസിസ്‌ ഇന്നു വിളിക്കും നാളേ വിളിക്കും എന്നു പറഞ്ഞു കാത്തിരികാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. റിതുക്കള്‍ പലതും കടന്നു പോയി. വിളി മാത്രം വന്നില്ല. സമയം കഴിച്ചു കൂട്ടാന്‍ പല ബ്ളോഗുകള്‍ കയറി ഇറങ്ങി നടന്നു. പ്രവീണിണ്റ്റെ മലയാളം ബ്ളോഗ്‌ കാണുബോള്‍ വായിക്കാന്‍ കഴിയുന്നില്ലലോ എന്നു ആലോചിച്ചു ദീര്‍ഖനിസ്വസിച്ചു മടങ്ങും. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഈ അനിതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ സമയമായി. അങ്ങനെ ഞാന്‍ രാജിവിണ്റ്റെ ഉപദേശ പ്രകാരം മീര ഫോണ്റ്റ്‌ ഡൌണ്‍ലോഡ്‌ ചെയ്തു. ഇപ്പൊ തട്ടികൂട്ടി വായിക്കാം. വായിക്കാന്‍ തുടങ്ങിയപ്പൊള്‍ അത്യാഗ്രഹമായി. സ്വന്തം മാത്ര്‍ഭാഷയില്‍ തനിക്കും ബ്ളോഗ്‌ ചെയ്യണം. അങ്ങനെ ഞാനീ പോസ്റ്റ്‌ എഴുതാന്‍ തുടങ്ങി.

എഴുതി തുടങ്ങിയപ്പൊള്‍ മര്‍ഫി നിയമങ്ങള്‍ക്കു സമാനമായ മറ്റൊരു നിയമം ഞാന്‍ കണ്ടെത്തി. ഇംഗ്ളീഷില്‍ ബ്ളോഗ്‌ ചെയ്യുംബോള്‍ മലയാളവും മലയാളത്തില്‍ ബ്ളോഗ്‌ ചെയ്യുംബൊള്‍ ഇംഗ്ളീഷുമേ വായില്‍ വരൂ എന്ന സത്യം. സ്പെല്ലിംഗ്‌ തെറ്റുകള്‍ക്കു മാപ്പ്‌ . മലയാളത്തിനായി ഒരു പുതിയ ബ്ളോഗ്‌ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനൊരു പേരു വേണമായിരുന്നു. ഈ പോസ്റ്റ്‌ പൂറ്‍ത്തിയാക്കിയപ്പോളേക്കും മലയാളത്തില്‍ ബ്ളോഗ്‌ ചെയ്യുന്നത്‌ ആ ഭാഷയേ കൊല്ലുന്നതിനു തുല്ല്യമാണെന്നു ബോദ്ധ്യമായി. പോസ്റ്റ്‌ ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ ഈ പേരു താനേ മനസില്‍ വന്നു :D.ഇത്രയും ഒപ്പിക്കാന്‍ പെട്ട പാട്‌ എനിക്കും ദൈവത്തിനും അറിയാം. ബാക്കി മറ്റൊരു പൊസ്റ്റില്‍. :-)

വാല്‍ക്കഷണം: ഈ പോസ്റ്റ്‌ എഴുതാന്‍ സഹായിച്ച പ്രവീണിനും രാജീവിനും എണ്റ്റെയും എണ്റ്റെ ബ്ളോഗിണ്റ്റെയും ഹ്രിദയത്തിണ്റ്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു :-P

6 comments:

ബഷീർ said...

കാര്‍ത്തൂസ്‌ (അങ്ങിനെതന്നെയല്ലേ അതോ ഇതും അക്ഷരതെറ്റായോ ? )

എന്റെ ബ്ലോഗിലിട്ട കമന്റ്‌ വഴിയാണു ഇവിടെ വീണ്ടും എത്തിയത്‌

മലയാളത്തില്‍ എഴുതാന്‍ തുടങ്ങിയതില്‍ സന്തോഷം. എല്ലാ ആശംസകളും നേരുന്നു ഇവിടെ ഞാനാണോ ആദ്യ കമന്റിടുന്നത്‌ എന്ന സംശയത്തോടെ ഈ അഭിപ്രായം പോസ്റ്റ്‌ ചെയ്യുന്നു. പിന്നെ തുടക്കത്തില്‍ ഉള്ള അക്ഷരതെറ്റുകള്‍ എല്ലാം വഴിയേ ശരിയാക്കമെന്നേ. അതൊന്നും ഒരു വല്യ കാര്യമാക്കണ്ട.

പിന്നെ മലയാളം ബ്ലോഗിംഗിനു വേണ്ട എല്ലാ സഹായ നിര്‍ദ്ധേശങ്ങളും ഉള്ള ബ്ലോഗുകള്‍ ഉണ്ട്‌ . വിശദമായി എഴുതാം

ആദ്യം ഈ കമന്റ്‌ പോസ്റ്റ്‌ ചെയ്യട്ടെ. അല്ലെങ്കില്‍ ആരെങ്കിലും ഒന്നാം നമ്പര്‍ അടിച്ചെടുത്താലോ..

തേങ്ങ ആരെങ്കിലും ഉടച്ചോളൂ.

ബഷീർ said...

c the below links. it will help u.

-1-
for technival help

-2-
how to start malayalam blog

-3-
bloggging tips and help

best wishes..
for further help, u can use my gmail instead of posting at my blogs
and try to remove word verification from blog setting

kartoos said...

ആദ്യത്തേ കമണ്റ്റിനു നന്ദി. അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിക്കുന്നതാണു

Praveen said...

aksharathettukal anavadhi...ennalum adipoli:D
pinne..enikku thanna nannikku nanni:P

--xh-- said...

കൊള്ളാം കൊള്ളാം... ഇങനെ ഇനിയും പോസ്റ്റുകള്‍ പോരട്ടെ...
ഇങനെ തോന്നിയ ഒരു അത്യാഗ്രഹം ഞാന്‍ ഈ രൂപത്തില്‍ പ്രകാശിപ്പിച്ചു. - http://oonuready.blogspot.com

ബഷീർ said...

ഓടോ

പിന്നെ എന്ത് സംഭവിച്ചു ??