ജോലിയും കൂലിയും ഇല്ലാതെ വീട്ടില്‍ ഈച്ചയും അടിച്ചിരിക്കുന്ന കാലം. അതായത് ഈ കാലം. ഇന്‍ഫോസിസ് ഇന്നു വിളിക്കും നാളേ വിളിക്കും എന്നു പറഞ്ഞു കാത്തിരികാന്‍ തുടങ്ങിയിട്ട് കാലമേറെയായി. റിതുക്കള്‍ പലതും കടന്നു പോയി. വിളി മാത്രം വന്നില്ല. സമയം കഴിച്ചു കൂട്ടാന്‍ പല ബ്ളോഗുകള് കയറി ഇറങ്ങി നടന്നു. പ്രവീണിണ്റ്റെ മലയാളം ബ്ളോഗ് കാണുബോള്‍ വായിക്കാന്‍ കഴിയുന്നില്ലലോ എന്നു ആലോചിച്ചു ദീര്ഖനിസ്വസിച്ചു മടങ്ങും. ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു. ഈ അനിതിക്കെതിരേ ശബ്ദമുയര്‍ത്താന്‍ സമയമായി. അങ്ങനെ ഞാന്‍ രാജിവിണ്റ്റെ ഉപദേശ പ്രകാരം മീര ഫോണ്റ്റ് ഡൌണ്‍ലോഡ് ചെയ്തു. ഇപ്പൊ തട്ടികൂട്ടി വായിക്കാം. വായിക്കാന്‍ തുടങ്ങിയപ്പൊള്‍ അത്യാഗ്രഹമായി. സ്വന്തം മാത്ര്ഭാഷയില് തനിക്കും ബ്ളോഗ് ചെയ്യണം. അങ്ങനെ ഞാനീ പോസ്റ്റ് എഴുതാന്‍ തുടങ്ങി.
എഴുതി തുടങ്ങിയപ്പൊള്‍ മര്‍ഫി നിയമങ്ങള്‍ക്കു സമാനമായ മറ്റൊരു നിയമം ഞാന്‍ കണ്ടെത്തി. ഇംഗ്ളീഷില്‍ ബ്ളോഗ് ചെയ്യുംബോള് മലയാളവും മലയാളത്തില്‍ ബ്ളോഗ് ചെയ്യുംബൊള്‍ ഇംഗ്ളീഷുമേ വായില്‍ വരൂ എന്ന സത്യം. സ്പെല്ലിംഗ് തെറ്റുകള്‍ക്കു മാപ്പ് . മലയാളത്തിനായി ഒരു പുതിയ ബ്ളോഗ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനൊരു പേരു വേണമായിരുന്നു. ഈ പോസ്റ്റ് പൂറ്ത്തിയാക്കിയപ്പോളേക്കും മലയാളത്തില്‍ ബ്ളോഗ് ചെയ്യുന്നത് ആ ഭാഷയേ കൊല്ലുന്നതിനു തുല്ല്യമാണെന്നു ബോദ്ധ്യമായി. പോസ്റ്റ് ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ ഈ പേരു താനേ മനസില്‍ വന്നു :D.ഇത്രയും ഒപ്പിക്കാന്‍ പെട്ട പാട് എനിക്കും ദൈവത്തിനും അറിയാം. ബാക്കി മറ്റൊരു പൊസ്റ്റില്‍. :-)
വാല്‍ക്കഷണം: ഈ പോസ്റ്റ് എഴുതാന്‍ സഹായിച്ച പ്രവീണിനും രാജീവിനും എണ്റ്റെയും എണ്റ്റെ ബ്ളോഗിണ്റ്റെയും ഹ്രിദയത്തിണ്റ്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു :-P
Monday, October 6, 2008
Subscribe to:
Comments (Atom)